14 July 2020

കോഴിക്കോട് പാളയം മാര്‍ക്കറ്റ് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചതോടെ വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചു, കോഴിക്കോട് സിറ്റിയിലും നിരീക്ഷണം ശക്തമാക്കി
(VISION NEWS 14 July 2020)




കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാളയം മാര്‍ക്കറ്റ് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചതോടെ വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചു. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ പാളയത്തെ വില്‍പനയും കുറഞ്ഞു.
24 മണിക്കൂറും ഗതാഗതകുരുക്കില്‍ ആയിരുന്ന പാളയം ഇന്ന് തിരക്കൊഴിഞ്ഞ വ്യാപാരമേഖലയായി മാറിയിരിക്കുന്നു.പാതയോരത്ത് ഉന്തുവണ്ടിയില്‍ പഴവര്‍ഗങ്ങള്‍ വിറ്റിരുന്നവരെല്ലാം പൊലീസ് നിര്‍ദേശപ്രകാരം പാളയം വിട്ടു. ഇപ്പോള്‍ രാവിലെയെത്തി ഉന്തുവണ്ടിയില്‍ സാധനങ്ങള്‍ നിറച്ച്‌ നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് ഇവരെല്ലാം പോകും.
സമ്ബൂര്‍ണ ലോക് ഡൗണിന് ശേഷം കടകള്‍ തുറന്നപ്പോള്‍ ലഭിച്ചിരുന്ന വ്യാപാരം പോലും ഇപ്പോഴില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.പാളയത്തെ തിരക്ക് നിയന്ത്രിക്കാനായി പൊലീസും കാവലുണ്ട്.കോഴിക്കോട് സിറ്റിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

Post a comment

Whatsapp Button works on Mobile Device only