08 July 2020

ഇ -ജേർണൽ പ്രകാശനം ചെയ്തു
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി: ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂൾ സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇ-  ജേർണൽ  ആദ്യ പതിപ്പിന്റെ പ്രകാശനം  കവയിത്രി സക്കീന ഓമശ്ശേരി ഓൺലൈൻ വഴി  നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും രചനകളും കോവിഡ് കാലത്തെ അനുഭവങ്ങളും സ്കൂൾ വാർത്തകളും ഉൾപ്പെടുത്തി മാസത്തിലും പ്രസിദ്ധീകരിക്കും. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. പി കെ സൗദ,  യു പി സഫിയ, കെ സി ശാദുലി, വി പി സുനീറ എന്നിവർ സംസാരിച്ചു. കെ അഫ്‌നാൻ ഉപഹാര സമർപ്പണം നടത്തി. 


Post a comment

Whatsapp Button works on Mobile Device only