08 July 2020

രാജ്യദ്രോഹ സർക്കാർ രാജിവക്കണം :ബി.ജെ.പി.
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ഓമശ്ശേരി :രാജ്യത്തേയും ജനങ്ങളെയും വഞ്ചിച്ച രാജ്യദ്രോ ഹഭരണകൂടവും ഭരണത്തലവനുമായ മുഖ്യമന്ത്രിയും, ഉടൻ രാജി വച്ച് പൊതുജനത്തിനു മുൻപിൽ മാപ്പ് പറയണമെന്ന് ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, ആവര്യപ്പെട്ടു.മുഖ്യമന്ത്രിയുടെ ഓഫീസിലൂടെ നടക്കുന്ന ഡിപ്ലോമാറ്റിക് സ്വർണ കടത്തും പകൽക്കൊള്ളയും തടയാൻ കഴിയാത്ത ഇടതുഭരണം നാടിനാപത്താണെന്നും ഭരണകൂടം അധികാരം വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി.ഓമശ്ശേരി പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം - ദേവദാസ്കൂടത്തായി അധ്യക്ഷം വഹിച്ച ധർണാ സമരത്തിന് വത്സൻ മേടോത്ത് ടി.ശ്രീനിവാസൻ ,വിമുരളി മാസ്റ്റർ, ബാലൻ ദുർഗ്ഗ, ദി ജേഷ്, വിനോദ് ,ചോയി എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only