ഓമശ്ശേരി : നടമ്മൽ പൊയിൽ കെടയത്തൂർ ജി എം എൽ പി സ്കൂൾ എൽ എസ് എസ്സിൽ ചരിത്ര വിജയം. എട്ട് വിദ്യാർഥികൾ എൽ എസ് എസ് നേട്ടം കൈവരിച്ച് നാടിന് അഭിമാനമായി മാറി. ഈ വർഷം എൽ എസ് എസ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളുടേയും ഗൃഹസന്ദർശനം നടത്തി മധുര പലഹാരങ്ങൾ നൽകി അനുമോദിച്ചു. പ്രധാനാധ്യാപിക പി.പ്രഭ, പി.ടി എ പ്രസിഡന്റ് എ.കെ അബ്ദുൾ ലത്തീഫ്, അധ്യാപകരായ സക്കീർ , ഹുസൈൻ, അഷ്റഫ്. ഇ , ബുഷ്റ. പി.ഐ, റഫിയ റഹ്മാൻ കെ.കെ, ഷൗക്കത്തലി ഇ കെ , ജസീല, അനുഷ സി ബി , എം.പി.ടി എ അംഗം സജിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a comment