02 July 2020

ക്വാറന്റൈനിലുള്ളവർക്കും വിദ്യാർത്ഥി പ്രതിഭകൾക്കും യൂത്ത്‌ ലീഗിന്റെ സ്നേഹ സമ്മാനം.
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി:വിദേശത്തു നിന്നും നാട്ടിലെത്തി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും എസ്‌.എസ്‌.എൽ.സി.പരീക്ഷയിൽ പ്രദേശത്തു നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അമ്പലക്കണ്ടി ടൗൺ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി വീടുകളിലെത്തി സ്നേഹ സമ്മാനം കൈമാറി.

പ്രസിഡണ്ട്‌ ഡോ:കെ.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രസിഡണ്ട്‌ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ഫിഗർ ഹാരിസ്‌,പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി.നൗഫൽ,ടി.പി.ജുബൈർ ഹുദവി,യു.അബ്ദുൽ ഹസീബ്‌,ഇ.കെ.അഹ്മദ്‌ കുട്ടി,സി.വി.സാബിത്ത്‌,എം.എം.നാസിർ എന്നിവർ സംസാരിച്ചു.ജന:സെക്രട്ടറി യു.കെ.ശാഹിദ്‌ സ്വാഗതവും ട്രഷറർ എം.ടി.നാസിഫ്‌ നന്ദിയും പറഞ്ഞു.


എസ്‌.എസ്‌.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ.പ്ലസ്‌ നേടിയ ഇ.കെ.അഹ്മദ്‌ കുട്ടിയുടെ മകൾ ആയിഷ മിന,ഇ.കെ.ശമീറിന്റെ മകൾ റിൻഷാന ഷെറിൻ,കീപ്പോര്‌ മുഹമ്മദലിയുടെ മകൾ ദിൽന ഫെബിൻ,ടി.വിജയ കുമാറിന്റെ മകൻ അഭിജിത്ത്‌,ഒമ്പത്‌ വിഷയങ്ങളിൽ എ.പ്ലസ്‌ നേടിയ യു.പി.സുലൈമാൻ മുസ്‌ലിയാരുടെ മകൻ മുഹമ്മദ്‌ അൻവർ,നെച്ചൂളി റഫീഖിന്റെ മകൾ ഹിബ ഫാത്വിമ,സി.വി.അസ്‌ലമിന്റെ മകൾ ഹസ്ന,മങ്ങാട്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ മകൻ മുനീർ നാഫി,യു.കെ.ബഷീറിന്റെ മകൻ മുബശ്ശിർ,കെ.അബൂബക്കറിന്റെ മകൾ നാജിയ ഷെറിൻ എന്നീ വിദ്യാർത്ഥികൾക്കാണ്‌ ഉപഹാഹരം നൽകിയത്‌.


Post a comment

Whatsapp Button works on Mobile Device only