23 ജൂലൈ 2020

ഭീതിയോടെ രാജ്യം
(VISION NEWS 23 ജൂലൈ 2020)രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളിൽ വൻ വർധനമാണ് ഉണ്ടായിരിക്കുന്നത്. 45,000ൽ അധികം രോഗബാധയാണ് പതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,720 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് സൂചന.

രാജ്യത്ത് ആകെ കൊവി‍ഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 1,238,635 പേർക്കാണ്. പന്ത്രണ്ട് ലക്ഷം കവിഞ്ഞ് രോഗം കുതിക്കുകയാണ്. 1,129 കൊവിഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 29,861 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവരൂക്ഷമായിരിക്കുകയാണ്. സ്ഥിതി ഗുരുതരമാകുന്ന ഭോപ്പാ‌ലിൽ നാളെ രാത്രി എട്ട് മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് മാറുമെന്ന് ഭരണകൂടം അറിയിച്ചു. മണിപ്പൂരിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ബിഹാറിൽ പോസിറ്റീവ് കേസുകൾ 30,000 കടന്നിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only