10 July 2020

വെള്ളക്കെട്ടിൽ മരിച്ചനിലയിൽ
(VISION NEWS 10 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് : സരോവരം മദ്യഷാപ്പിന് പിറകിലെ വെള്ളക്കെട്ടിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലുദിവസം പഴക്കംവരുന്ന മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് നാട്ടുകാർ കണ്ടത്.

മുഖം അഴുകിയ നിലയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അമിതമായി മദ്യപിച്ച് വെള്ളക്കെട്ടിൽ വീണതാവുമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സമീപത്തുനിന്ന് ഇയാളുടേതെന്ന്‌ കരുതുന്ന ചെരിപ്പുകൾ ലഭിച്ചിട്ടുണ്ട്.

കോവിഡ് ടെസ്റ്റിന് ശേഷമേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയുള്ളൂ. എന്നാൽ മാത്രമേ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. നടക്കാവ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. എസ്.ഐ. കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

Post a comment

Whatsapp Button works on Mobile Device only