17 July 2020

സിറാജ് മേൽപ്പാലം: ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിയിൽ പ്രതിഷേധിച്ചു
(VISION NEWS 17 July 2020)




 കൊടുവള്ളി : സിറാജ് മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഭൂവുടമകളുടെ നടപടിയിൽ നാഷണൽ യൂത്ത് ലീഗ് നഗരസഭ കമ്മിറ്റി പ്രതിഷേധിച്ചു.

ഫൈസിർ കൊടുവള്ളി അധ്യക്ഷനായി. ജനറൽ സെക്രട്ടറി മുജീബ് പട്ടിണിക്കര, കെ.കെ. ഇബ്നു, ഷംസീർ പാലക്കുറ്റി എന്നിവർ സംസാരിച്ചു.

കൊടുവള്ളിയുടെ വികസനത്തിന് നാഴികക്കല്ലാവാൻപോകുന്ന നിർദിഷ്ട ഫ്ലൈ ഓവറിന് സ്ഥലം വിട്ടുനൽകി ഭൂഉടമകൾ പൂർണമായും സഹകരിക്കണമെന്ന് ഐ.എൻ.എൽ. കൊടുവള്ളി ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.പി. റസാഖ് അധ്യക്ഷനായി. ഇ.സി. മുഹമ്മദ്, ഒ.പി. റഷീദ്, ടി. ഫൈസിർ, അലി ഹംദാൻ, സി.പി. റസാഖ്, അഷറഫ് പുതുമ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only