29 July 2020

മഴ കനക്കുമ്പോൾ മനസ്സിൽ ആധിയും; അടിയന്തര സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത്.
(VISION NEWS 29 July 2020)



കേരളത്തെ വെള്ളത്തിലാക്കിയ രണ്ട് പ്രളയങ്ങൾ. ഇപ്പോൾ മലയാളികൾക്ക് മഴ എന്ന് കേൾക്കുമ്പോൾ തന്നെ ആധിയാണ്. നിലവിളി ഉണങ്ങും മുമ്പേ മറ്റൊരു മഴക്കാലം കൂടി. ഇത്തവണത്തെ മഴയെ അതീവ ശ്രദ്ധയോടെയാണ് സർക്കാരും ജനങ്ങളും നോക്കിക്കാണുന്നത്. ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴയിൽ സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങൾ വെള്ളത്തിലാണ്. പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. ഇതോടെ കൊവിഡ് ഭീതിക്കൊപ്പം തന്നെ മഴക്കെടുതിയെയും നേരിടേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.

മഴ കനക്കുന്നതോടെ പലയിടങ്ങളിലും പലരെയും മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയാണ്. ഇത്തരം സാഹചര്യത്തില്‍ മഴ പെയ്ത് വെള്ളം കയറാൻ സാധ്യതയുള്ളവർ അടിയന്തര സാഹചര്യത്തിലേക്കുള്ള തയാറെടുപ്പ് എന്ന രീതിയിൽ ഒരു കിറ്റ് തയാറാക്കി വയ്ക്കുന്നത് നല്ലതാണ്. കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ദുരന്തനിവാരണ കിറ്റിൽ എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം.

  • ടോർച്ച്
  • റേഡിയോ
  • 500ml വെള്ളം
  • ഒആർഎസ് പായ്ക്കറ്റ്
  • അത്യാവശ്യ മരുന്നുകൾ
  • മുറിവിന് തേക്കുന്ന ഓയിൻമെന്റ്
  • ചെറിയ കുപ്പി ആന്റിസെപ്റ്റിക് ലോഷൻ
  • നൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം അല്ലെങ്കിൽ പെട്ടെന്ന് കേടാവാത്ത പായ്ക്കറ്റ് ഭക്ഷണം (റസ്‌ക്ക്, ബിസ്‌ക്റ്റ് പോലുള്ളവ)
  • ചെറിയ കത്തി
  • 10 ക്ലോറിൻ ടാബ്ലറ്റുകൾ
  • ഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററി
  • മുഴുവൻ ചാർജുള്ള മൊബൈൽ ഫോൺ
  • പണം, എടിഎം കാർഡ്.

പ്രധാന രേഖകൾ, സ്വർണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിസൂക്ഷിക്കണം. കൊവിഡ് കാലമായതിനാൽ മാസ്കും, സാനിറ്റൈസറും ഒപ്പം കരുതുന്നത് നല്ലതായിരിക്കും.

Post a comment

Whatsapp Button works on Mobile Device only