24 July 2020

ഒന്നര ലക്ഷത്തിലധികം പേർക്ക്‌ ഇനിയും സഹായം ലഭിച്ചില്ല; സർക്കാറിന്റെ പ്രവാസി സ്നേഹം കാപട്യം:കെ.എം.സി.സി
(VISION NEWS 24 July 2020)


ഓമശ്ശേരി:ലോക്ക്‌ ഡൗൺ കാലയളവിൽ മടങ്ങിപ്പോവാൻ കഴിയാതിരുന്ന 2020 ജനുവരിക്ക്‌ ശേഷം നാട്ടിലെത്തിയ വിസയിലുള്ള പ്രവാസികൾക്ക്‌ കേരള സർക്കാർ നോർക്ക റുട്ട്സ്‌ വഴി പ്രഖ്യാപിച്ച അയ്യായിരം രൂപ ധനസഹായം വിതരണം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന നിസ്സംഗത പ്രവാസികളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.യോഗം അഭിപ്രാപ്പെട്ടു.

ഒരു ലക്ഷത്തി അറുപത്തി ആറായിരം പേരാണ്‌ ആകെ അപേക്ഷിച്ചതെന്നാണറിയുന്നത്‌.അപേക്ഷ സമർപ്പിച്ച്‌ മൂന്നു മാസം കഴിഞ്ഞിട്ടും വെറും പതിനഞ്ചായിരം പേർക്ക്‌ മാത്രമാണ്‌ അക്കൗണ്ടിലേക്ക്‌ പണമെത്തിച്ച്‌ നൽകിയതെന്ന് അധികൃതർ തന്നെ പറയുന്നു.ഒന്നര ലക്ഷത്തിലധികം പേർ ഇനിയും സഹായം കാത്തു കഴിയുകയാണ്‌.ലോക്ക്‌ ഡൗൺ കാലയളവിൽ ലഭിക്കേണ്ട സഹായം പണമുണ്ടായിട്ടും അർഹരായ പ്രവാസികൾക്ക്‌ അനുവദിച്ച്‌ നൽകുന്നതിൽ നോർക്ക വരുത്തുന്ന കാലവിളംബം തുടർന്നു വരുന്ന പ്രവാസി ദ്രോഹത്തിന്റെ അവസാന ഉദാഹരണമാണ്‌.മാനദണ്ഡങ്ങൾ പാലിച്ച്‌ കൃത്യമായ രേഖകൾ സമർപ്പിച്ച അപേക്ഷകരെപ്പോലും ലിസ്റ്റിൽ നിന്ന് പുറം തള്ളാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്‌ നോർക്കയും അവരെ നിയന്ത്രിക്കുന്ന സർക്കാറുമെന്ന് ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.ആരോപിച്ചു.

പ്രസിഡണ്ട്‌ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.യു.കെ.ഹുസൈൻ ഉൽഘാടനം ചെയ്തു.എം.ടി.അബ്ദുൽ അസീസ്‌ പുത്തൂർ,ഷാജി കൂടത്തായി,തടായിൽ അബു ഹാജി അമ്പലക്കണ്ടി,അബൂബക്കർ വെണ്ണക്കോട്‌,എം.എൻ.എ.നാസിർ വെസ്റ്റ്‌ വെണ്ണക്കോട്‌,കെ.കെ.എം.സുഹൈൽ അമ്പലക്കണ്ടി,സി.പി.സലീം പുത്തൂർ,പി.കെ.ശമീർ പുത്തൂർ,പി.പി.ശരീഫ്‌ കോളിക്കടവ്‌,സഫീർ.പി.ജാറം കണ്ടി,ടി.ശംസുദ്ദീൻ വെസ്റ്റ്‌ വെണ്ണക്കോട്‌,മുഹമ്മദ്‌ പുത്തൂർ,മുഹമ്മദ്‌ മങ്ങാട്‌,ടി.അഷ്‌റഫ്‌ വെണ്ണക്കോട്‌,ഫസലുറഹ്മാൻ കൂടത്തായി,ഷഹീദ്‌ കൊളത്തക്കര,ഫിറോസ്‌ ബാബു പുത്തൂർ,ആസിഫ്‌ മാനിപുരം എന്നിവർ സംസാരിച്ചു.ജന:സെക്രട്ടറി ഫായിസ്‌ മങ്ങാട്‌ സ്വാഗതവും ട്രഷറർ യു.കെ.ഉമർ ഓമശ്ശേരി നന്ദിയും പറഞ്ഞു.

ഫായിസ്‌ മങ്ങാട്‌
(ജന:സെക്രട്ടറി)

Post a comment

Whatsapp Button works on Mobile Device only