06 July 2020

കാസർഗോഡും കടുത്ത നിയന്ത്രണത്തിലേക്ക്; സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്നു; കർണാടകയിലേക്ക് പോകാനുള്ള പാസുകൾ നിർത്തിയേക്കും
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കാസർഗോഡും വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്. സമ്പർക്കത്തിലൂടെ രോഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇന്നുമുതൽ കാസർഗോട് കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജോലിക്കായി കർണാടകയിലേക്ക് പോകാൻ നൽകിയ പാസ് ഇന്നുമുതൽ നിർത്തുമെന്നും സൂചനകളുണ്ട്. കർണാടകയിൽ ജോലിക്കുപോയ അഞ്ച് പേർക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കർണാടകയിലേക്കുള്ള പാസ് നിർത്തലാക്കാനൊരുങ്ങുന്നത്.

Post a comment

Whatsapp Button works on Mobile Device only