07 July 2020

സംയുക്ത പണിമുടക്കം വിജയിപ്പിക്കും
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി : ഇന്ധന വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ-ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഓട്ടോ-ടാക്‌സി മേഖലയില്‍ സബ്‌സിഡി അനുവദിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആഭിമുഖ്യത്തില്‍ ഈ മാസം 10-ന് രാവിലെ 6 മുതല്‍ ഉച്ചക്ക് 12 മണി വരെ നടക്കുന്ന ഓട്ടോ-ടാക്‌സി പണി മുടക്കം വിജയിപ്പിക്കാന്‍ താമരശ്ശേരി മേഖല സംയുക്ത ട്രേഡ് യൂണിയന്‍ നേതൃയോഗം തീരുമാനിച്ചു. 
10-ന് രാവിലെ 10 മണി മുതല്‍ മോട്ടോര്‍ തൊഴിലാളികള്‍ ഓട്ടോ, ടാക്‌സി സ്റ്റാന്റുകളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. യോഗത്തില്‍ ടി.ആര്‍.ഒ. കുട്ടന്‍ മാസ്റ്റര്‍, ബി.ആര്‍. ബെന്നി, സുബൈര്‍ വെഴുപ്പൂര്‍ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only