05 July 2020

ലണ്ടൻ - കൽക്കട്ട ബസ്
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഈ പേരിൽ
ലോകത്തിലെ ഏറ്റവുംനീളം കൂടിയ ബസ് റൂട്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.


32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 
1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു. 


ആദ്യകാലത്ത് സർവീസ് നടത്തിയിരുന്നത് സൗകര്യങ്ങൾ കൂടുതലുള്ള സാധാരണ ആഡംബര ബസ് ആയിരുന്നു.
പിന്നീടത് ഡബിൾ ഡെക്കർ ആയി രൂപാന്തരപ്പെട്ടു. ഇതിനെ വിളിച്ചിരുന്നത് ആൽബെർട്ട് എന്നായിരുന്നു. 


പതിനൊന്നു രാജ്യങ്ങളിൽക്കൂടി ആയിരുന്നു ഇതിന്റെ യാത്ര.
എത്ര ഗംഭീരമായൊരു
യാത്രയെന്ന് ആലോചിച്ചു നോക്കുക.


1957 ഏപ്രിൽ 15-നാണ് കന്നിയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ അവസാനിച്ചു. അതായത് ഏകദേശം 50 ദിവസം വേണ്ടി വന്ന യാത്ര. 
ഈ സമയത് ബസ് സഞ്ചരിച്ച റൂട്ടിലെ രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയേണ്ടേ.


ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. 
ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക.


വായിക്കാനുള്ള സംവിധാനങ്ങൾ. ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ.
പാട്ടുകൾ കേൾക്കാനുള്ള സംവിധാനം.
ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ ബസിൽ സജ്ജീകരിച്ചിരുന്നു.


ഹിപ്പി റൂട്ട് എന്നാണ് ഈ ബസ് റൂട്ട് അറിയപ്പെട്ടത്.

85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രാ ചാർജ്. 
ഇത് 8000 രൂപയോളം വരും.
ഈ ചാർജിൽ ഭക്ഷണവും, താമസവും ഉൾപ്പെട്ടിരുന്നു.
സാധാരണ ബസ് സർവീസ് എന്നതിലുപരി ടൂർ എന്ന നിലയിലാണ് യാത്ര.
യാത്ര മദ്ധ്യേ 
സാൽസ് ബർഗ്, വിയന്ന, ഇസ്താംബൂൾ, ടെഹ്റാൻ, കാബൂൾ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഷോപ്പിംഗും ബനാറസ്, താജ്മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനും സമയം അനുവദിച്ചിരുന്നു.

വർഷങ്ങൾക്ക് ശേഷം 1968 ൽ ഈ ബസ് അപകടത്തിൽപ്പെട്ടു. തൽക്കാലത്തേക്ക് സർവീസ് മുടങ്ങി.
ആൻറി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി ഈ ബസ് വാങ്ങി റിപ്പയർ ചെയ്ത് ഡബിൾഡക്കറായി പുറത്തിറക്കി.
ആൽബർട്ട് എന്ന് ബസിന് പുനർനാമകരണം നടത്തി.

പിന്നീട് ഇത് കിഴക്കൻ പാകിസ്ഥാൻ (ഇന്നത്തെ ബംഗ്ലാദേശ്), ബർമ്മ, തായ്ലാണ്ട് വഴി കംബോഡിയയിലേക്കോ മലേഷ്യയിലേക്കോ നീട്ടാൻ പദ്ധതി ഇട്ടിരുന്നപ്പോഴാണ് 1979-ൽ ഇറാനിലെ ഇസ്ലാമിക വിപ്ലവം, തുർക്കിയിലെ സൈനിക അട്ടിമറി, അഫ്ഗാനിസ്ഥാനിലെ മുഹമ്മദ് സഹീർ ഷായെ കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയോടെ 1973-ൽ പുറത്താക്കിയതും 1978 സോർ വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ്കൾ അധികാരത്തിൽ വന്നതും. പിന്നെ ഉക്രൈനിലും പോളണ്ടിലും കിഴക്കൻ ജർമ്മനിയിലുമൊക്കെ അന്നുണ്ടായ രാഷ്ടീയ മാറ്റത്തിനായുള്ള സമരങ്ങളും മറ്റും ഒക്കെ വളരെ രസകരവും ലാഭകരവുമായിരുന്ന ഈ ബസ്സ് സർവ്വീസിനെ പിന്നോട്ടടിച്ചു.

 അന്ന് ബസ്സിൽ മാത്രമല്ല കാറിലും വാനിലും  ക്യാമ്പറുകളിലുമൊക്കെ പടിഞ്ഞാറൻ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.

ചില ഹോളിവുഡ് റോഡ് മൂവീസിലും ഹിപ്പി റൂട്ട് എന്ന് അറിയപ്പെട്ടിരുന്ന ഈ യാത്രകളെ പശ്ചാത്തലമാക്കിയിട്ടുണ്ട്.

(കടപ്പാട് : മലയാളി കളക്റ്റേഴ്സ് വാട്സ്ആപ് )

Post a comment

Whatsapp Button works on Mobile Device only