03 July 2020

എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ചേര്‍ത്തുപിടിച്ച് ഒരധ്യാപകന്‍
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്കൂളിന്‍റെ നൂറു ശതമാനം വിജയമെന്ന ലക്ഷ്യം ഒരാളുടെ തോല്‍വി മൂലം തെറ്റിയാലോ.....ആ വിദ്യാര്‍ത്ഥിയെ പഴി പറയുന്നവരാണ് ഏറെയും.എന്നാല്‍ തോറ്റു പോയ തന്‍റെ വിദ്യാര്‍ത്ഥിയെ ആദ്യം വിളിച്ച് ആശ്വസിപ്പിച്ച ഒരു പ്രധാനാധ്യപകനുണ്ട് കോഴിക്കോട് വടകരയില്‍.മടപ്പള്ളി ജി.വി.എച്ച്. എസ്.എസിലെ പ്രധാനധ്യാപകനായ പ്രഭാകരനാണ് പുതിയ മാതൃക രചിച്ചത്.

വിജയത്തിലേക്ക് നടന്നു കയറിയത് മടപ്പള്ളി ജി.വി.എച്ച്.എസ്. എസിലെ 434 പേര്‍. പക്ഷേ ഒരാളുണ്ടായിരുന്നു. വിജയത്തിന് വിതരണം ചെയ്യാനായി മിഠായികള്‍ വാങ്ങി വെച്ച് കാത്തിരുന്ന അതെ സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി. ഫലം വന്നപ്പോള്‍ സ്കൂളില്‍ ആകെ തോറ്റത് താന്‍ മാത്രമാണെന്നറിഞ്ഞ് അവന്‍ .ഏറെ വിഷമിച്ചു.എന്നാല്‍ അവനെ തേടിയാണ് സ്കൂളിലെ പ്രധാനാധ്യാപകനായ പ്രഭാകരന്‍റെ ഫോണ്‍ കോളെത്തെിയത്. തകര്‍ന്ന് പോയ അവനെ കൈ പിടിച്ചുയര്‍ത്തുക കൂടിയായിരുന്നു ആ അധ്യാപകന്‍.

വിജയിച്ച ആരെയും വിളിക്കാതെ പരാജയപ്പെട്ട വിദ്യാര്‍ത്ഥിയെ വിളിച്ച് സംസാരിച്ച കാര്യം പ്രഭാകരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എ പ്ലസുകാരുടെ ബഹളത്തിനിടയില്‍ ചേര്‍ത്തു വയ്ക്കേണ്ട ചില പരാജിതരുമുണ്ടെന്ന് കാട്ടിത്തിരിക കൂടിയാണ് ഈ അധ്യാപകന്‍.

Post a comment

Whatsapp Button works on Mobile Device only