ഓമശ്ശേരി :കാക്കാട് കുടുംബകമ്മിറ്റി കുടുംബാംഗങ്ങൾക്കായി ലോക് ഡൗൺ കാലത്ത് നടത്തിയ വിവധ ഓൺലൈൻ മത്സരങ്ങളിൽ വിജയികളായ 60 ഓളം വരുന്ന വിജയികൾക്കുള്ള കാശ് അവാർഡുകൾ അവരവരുടെ വീടുകളിലെത്തി വിതരണം നടത്തി. ഒരു മാസക്കാലം കുടുംബാംഗങ്ങളെ ലോക് ഡൗൺ മുശിപ്പുകളറിയാതെ വൈജ്ഞാനിക രംഗത്ത് ക്രിയാത്മകമാക്കി നിർത്താൻ കമ്മിറ്റിക്ക് കഴിഞ്ഞു. ഡൈലിക്വിസ്, വീക്കിലിവീഡിയോ , പെരുന്നാൾ പ്രത്യേക പരിപാടി എന്നിവയിലായിരുന്നു മത്സരങ്ങൾ. വിവിധ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് മത്സരത്തിനെത്തിയ 150 ഓളം വീഡിയോകൾ സാങ്കേതികതയിലും അവതരണത്തിലും ഉള്ളടക്കത്തിലുo ഉന്നതനിലവാരം പുലർത്തി. അവാർഡ് വിതരണത്തിൽ ഉണ്ണിമോയി KK, അശ്റഫ് കാക്കാട്, ശരീഫ് NP, മുഹമ്മദ് KT, മുദ്ദസിർ കാക്കാട്, ഷൈജൽ NH എന്നിവർ പങ്കുത്തു.
Post a comment