08 July 2020

അമേരിക്കക്ക് വൻ തിരിച്ചടി; ലോകാരോ​ഗ്യ സംഘടനയിൽ നിന്നും പുറത്ത്; സംഘടനക്ക് സാമ്പത്തിക സഹായം നഷ്ടമായേക്കും
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
അമേരിക്കക്ക് വൻ തിരിച്ചടി നൽകി ലോകാരോ​ഗ്യ സംഘടന. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തുടർച്ചയായ വിമർശനങ്ങൾക്കൊടുവിൽ രാജ്യം ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് പുറത്തേക്ക്. ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതിനാൽ അടുത്ത വർഷം ജൂലൈ 6 മുതൽ തീരുമാനം പ്രാബല്യത്തിലാകും. 
തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. 

നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഐക്യരാഷ്‍ട്ര സഭയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തിൽ വരുന്നതോടെ നിലവിൽ അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും. കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ലോകാരോ​ഗ്യ സംഘടന പുറത്തിറക്കിയ മാർ​ഗ നിർദേശങ്ങളേയും ട്രംപ് വിമർശിച്ചിരുന്നു. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങളിൽ ലോകാരോ​ഗ്യ സംഘടനക്കെതിരെ അദ്ദേഹം രം​ഗത്തെത്തിയിരുന്നു.

Post a comment

Whatsapp Button works on Mobile Device only