തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ നടപടികള്‍ ആലോചിക്കാന്‍ യോഗങ്ങള്‍ വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. ഓഗസ്റ്റില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടേയും യോഗം വിളിച്ച് സ്ഥിതി വിലയിരുത്താനാണ് തീരുമാനം. Omak
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന് ആലോചിക്കാനാണ് യോഗം വിളിച്ചത്. ഓഗസ്റ്റില്‍ നടക്കുന്ന യോഗത്തിന് ശേഷം സ്ഥിതി വിലയിരുത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ട് പോകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.Omak
Post a comment