തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്പന പൂര്‍ണമായും നിരോധിച്ചു. മത്സ്യലേലവും നിരോധിച്ചിട്ടുണ്ട്. രോഗ വ്യാപനം ശക്തമായ തിരുവനന്തപുരം ജില്ലയിലെ തീര മേഖലയില്‍ ഇന്നു മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു മേഖലകളാക്കി തിരിച്ചാണു ലോക്ഡൗണ്‍. ഇതിനായി പ്രത്യേക കണ്ട്രോള് റൂമും തുറക്കും.
പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പുല്ലുവിളയില്‍ 97 സാംപിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്കും പൂന്തുറയില്‍ 50ല്‍ 26 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സാംപിള്‍ പരിശോധിച്ച പുതുക്കുറിശ്ശിയിലെ 75ല്‍ 20 പേര്‍ക്കും അഞ്ചുതെങ്ങിലെ 83ല്‍ 15 പേര്‍ക്കും കോവിഡ് കണ്ടെത്തി
Post a comment