19 July 2020

എം.ആർ.പിയിൽ അധികം വില ഈടാക്കിയാൽ കനത്ത പിഴ
(VISION NEWS 19 July 2020)


ആദ്യ തവണ 5000-15000 വരെയും രണ്ടാം തവണ ഒരു ലക്ഷവും മൂന്നാം തവണ 10 ലക്ഷം പിഴയും ലൈസൻസ് റദ്ധാക്കലും
ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ ഇനിമുതൽ കനത്ത പിഴ. എം.ആർ.പിയിൽ അധികം വില ഈടാക്കിയാലാണ് കനത്ത പിഴ ഈടാക്കുക. ക്രമക്കേട് കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ ആദ്യ തവണ 5000-15000 വരെയും രണ്ടാം തവണ ഒരു ലക്ഷവും മൂന്നാം തവണ 10 ലക്ഷം പിഴയും ലൈസൻസ് റദ്ധാക്കലുമാണ് നടപടി. വ്യാപാരികൾ എം.ആർ.പിയിൽ അധികം വില ഈടാക്കി ഉത്പന്നങ്ങൾ വിൽക്കുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എംആർപിയിൽ അധികം വില ഈടാക്കുന്നതിൽ നടപടി സ്വീകരിക്കുന്നതിനായി ലീഗൽ മെട്രോളജി ആക്ട് ഇതിനായി ഭേഭഗതി ചെയ്യാനും തീരുമാനമായി.

Post a comment

Whatsapp Button works on Mobile Device only