കിഴക്കോത്ത് കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുക്കിന്റെ കീഴിൽ കച്ചേരിമുക്ക് കാളംക്കുന്നത് വയലിൽ ഞാറു നട്ടു . ഞാറു നടൽ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ ഉൽഘാടനം ചെയ്തു . സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ , സെക്രട്ടറി കമറുൽ ഹകീം , പഞ്ചായത്ത് കുടുംബശ്രീ ചെയർപേയ്സൻ ജസീറ പി , പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമ്മർ സാലിഹ് . പ്രമോദ് കെ കെ , അസൈൻ കെ പി , റിയാസ് സി കെ , രവി കെ കെ , ശൈലജ കെ കെ , ഫസൽ എ കെ അബു സി കെ എന്നിവർ നേതൃത്വം നൽകി . സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മൂനേക്കറയോളം സ്ഥലത്ത് ഇപ്പോൾ കിഴങ്ങു കൃഷികളും പച്ചക്കറി കൃഷിയും നടന്നു വരുന്നു
Post a comment