19 July 2020

കെ.എം.ഒ.കോളേജ് കോവിഡ് സെൻ്ററാക്കാനുള്ള നീക്കം ഉപേക്ഷിക്കണം
(VISION NEWS 19 July 2020)

 


കൊടുവള്ളി: കൊടുവള്ളി കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് കോവിഡ് 19 ചികിത്സാ സെൻററാക്കാനുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് കോളേജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്ലസ്ടു ഫലം പ്രസിദ്ധപ്പെടുത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച മുതൽ പ്രവേശനം ആരംഭിക്കുകയും ഓൺലൈൻ ക്ലാസ്സുകൾ നടക്കുകയുമാണ്. കോവിഡ് സെൻററാക്കുന്നതോടെ കോളേജിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് ഈ തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.കമ്മിററി കൺവീനർ ടി.കെ. മുഹമ്മദ് അധ്യക്ഷനായി. കോതൂർ മുഹമ്മദ്, പ്രൊഫ.ഒ.കെ.മുഹമ്മദലി, പി.കെ.മൊയ്തീൻകുട്ടി ഹാജി എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only