29 July 2020

സേവന പാതയിൽ മാതൃകയായി കോർപറേഷൻ ആരോഗ്യവിഭാഗം
(VISION NEWS 29 July 2020)



കോഴിക്കോട് :കോഴിക്കോട് കോർപറേഷനുപുറത്തും സേ വനമെത്തിച്ച് കോർപറേഷൻ ആരോഗ്യവി ഭാഗം ശ്രദ്ധനേടുന്നു. കോവിഡ് ബാധിച്ച് മരിച്ച ഓമശേരി സ്വദേശി മുഹമ്മദിന്റെ മൃത ദേഹം തിങ്കളാഴ്ച ഓമശേരിയിലെ റഹ്മാനിയ ജുമാമസ്ജിദ് മഹല്ലിലെത്തിച്ച് കബറടക്കി യത് കോർപറേഷനിലെ ആരോഗ്യവിഭാഗ മാണ്.
ഇതാദ്യമായാണ് കോർപറേഷനുപു റത്ത് സേവനത്തിന് ആരോഗ്യവിഭാഗത്തി ന് അനുമതി ലഭിച്ചത്. ഹെൽത്ത് ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സം ഘമാണ് ആംബുലൻസ് അടക്കമുള്ള സം സ്കാരത്തിനാവശ്യമായ എല്ലാ സേവനങ്ങളും നൽകിയത്. എല്ലാ ചെലവുകളും സർ

ക്കാരാണ് വഹിച്ചത്.
ഹെൽത്ത് ഇൻസ്പെ ക്ടർ വത്സൻ സ്ഥലം സന്ദർശിച്ച് കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയശേഷമാണ് ഏഴംഗസംഘം പിപിഇ കിറ്റുകൾ ഉൾപ്പെടെ യുള്ള മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
108 ആംബുലൻസിൽ കബർസ്ഥാനിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു .സ്ഥലത്ത്  മുഹമ്മദിന്റെ രണ്ടുമക്കളെ മാത്രമേ പ്രവേശിപ്പി ച്ചുള്ളു. ജെഎച്ച്ഐമാരായ ബിജു, ജയറാം, ഷെമീർ, ബോബിഷ്, ഐഎംഎ ആംബുലൻ സ് ഡ്രൈവർ രാജേഷ്, പാലിയേറ്റീവ് ഡ്രൈ വർ രഞ്ജിത്ത് പുതിയങ്ങാടി, സാനിറ്റേഷൻ സ്റ്റാഫ് രാധാകൃഷ്ണൻ എന്നിവരാണ് സംഘ ത്തിലുണ്ടായിരുന്നത്.

Post a comment

Whatsapp Button works on Mobile Device only