05 July 2020

വെളിമണ്ണ ചെന്നിമ്മൽ ബ്രദേഴ്സ് വിജയികളെ അനുമോദിച്ചു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി: വെളിമണ്ണ ചെന്നിമ്മൽ ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും എസ്എസ്എൽസി വിജയിക്ക് അനുമോദനവും സംഘടിപ്പിച്ചു. തെക്കിടിച്ചാലിൽ റിവർവ്യൂ റിസോട്ടിൽ നടന്ന അനുമോദന പരിപാടി വെളിമണ്ണ ജിഎംയുപി സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.കെ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ടി.കെ അബ്ദുൽ ജബ്ബാർ അധ്യക്ഷനായി.
         ഷബീബ കൊടുവള്ളി ഗൈഡൻസ് ക്ലാസ്സും ജുമാന ഷെറിൻ യോഗ ഹെൽത്ത് ക്ലാസ്സും ടി.സി മുബഷിറ മോട്ടിവേഷൻ ക്ലാസ്സും നയിച്ചു. ചടങ്ങിൽ
എസ്.എസ്.എൽ.സി വിജയികളെയും ഡോ: കെ ഫസലു റഹ്മാനെയും അനുമോദിച്ചു. എൻ മുഹമ്മദ് ഹാജി, ടി.സി ഇമ്പിച്ചിമോയി ഹാജി, പി അബ്ദുറഹിമാൻ ഹാജി, മുഹമ്മദ് നൂലാടൻ, പി മൻസൂർ, വി.എം ബഷീർ, എൻ യൂനുസ്, ടി.സി മുഹമ്മദ്, കെ ഷഹീർ, ടി.സി റഹീം എന്നിവർ ആശംസകൾ നേർന്നു. വി.എം സലീം സ്വാഗതവും ടി.സി ബാസിത്ത് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only