22 July 2020

ആശങ്ക അകറ്റണം- ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ
(VISION NEWS 22 July 2020)



കൊടുവള്ളി -നിർദിഷ്ട സിറാജ് ഫ്ലൈ ഓവറും അണ്ടർ പാസേജും അടങ്ങുന്ന പദ്ധതിയിൽ ബിൽഡിങ് ഉടമകൾക്കുള്ള ആശങ്കകൾ തീർക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി ഭാരവാഹികളായ ഇ കെ മുഹമ്മദ്‌ ഹാജി, ഇ സി ഇക്ബാൽ, സോണ ഉമ്മർ ഹാജി, കുണ്ടുങ്ങര മുഹമ്മദ്‌,  എ പി സിദ്ധീഖ് എന്നിവർ സ്ഥലം എം എൽ എ ശ്രീ കാരാട്ട് റസാഖുമായി ചർച്ച ചെയ്യുകയും  ഈ വികസന ആവശ്യങ്ങൾക്ക് ഇപ്പോൾ സർവേ ചെയ്ത ഭൂമി വിട്ടു നൽകുന്നതിന് യാതൊരു തടസ്സമില്ലെന്നും കമ്മിറ്റി ഭാരവാഹികൾ എം എൽ എ യെ അറിയിച്ചു.... ശേഷം നടന്ന എക്സിക്യൂട്ടീവ് ഓൺലൈൻ മീറ്റിങ്ങിൽ വികസനത്തിന്‌ ആവശ്യമായ ഭൂമി വിട്ടു നൽകുന്നതോടൊപ്പം തുരങ്ക നിർമാണവുമായി നിലനിൽക്കുന്ന ആശങ്കകൾ ഉള്ളതിനാൽ അധികൃതർ അതിന് വെണ്ട പ്രശ്ന പരിഹാരമുണ്ടാക്കി മാത്രം മുന്നോട്ട് പോവണമെന്നും 14/7/20ന് പ്രസ്തുത സ്ഥലം സർവേ പരിശോധന നടത്താൻ വന്ന ഉദ്യോഗസ്ഥരെ ബിൽഡിങ് ഉടമകൾ തടഞ്ഞു എന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും യോഗം  അഭിപ്രായപ്പെട്ടു.. മീറ്റിംഗിൽ ഇ കെ മുഹമ്മദ്‌ ഹാജി, ഇ സി ഇക്ബാൽ, വി സി മജീദ്, സോണ ഉമ്മർ ഹാജി,  പി സി ജമാൽ, പ്രൊ ഒ കെ മുഹമ്മദാലി, ടി കെ സി മുഹമ്മദ്‌ മോൻ,  എൻജിനീയർ സൈനുദ്ധീൻ, കുണ്ടുങ്ങര മുഹമ്മദ്‌, ഒ കെ ഷഫീക്, എ പി സിദ്ധീഖ് എന്നിവർ സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only