22 ജൂലൈ 2020

ഈങ്ങാപ്പുഴയും വാണിക്കരയും കണ്ടെയ്ന്‍മെന്റ് സോണ്‍
(VISION NEWS 22 ജൂലൈ 2020)
പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 18 ഈങ്ങാപ്പുഴ, വാര്‍ഡ് 19 വാണിക്കര എന്നിവ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  വാര്‍ഡ് 21 കാക്കവയല്‍ നേരത്തേ തന്നെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

ജില്ലയിലെ പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍, വില്യാപ്പള്ളി, പെരുമണ്ണ, ആയഞ്ചേരി, അഴിയൂര്‍, ചെക്യാട്, വാണിമേല്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും വടകര മുന്‍സിപ്പാലിറ്റി പൂര്‍ണ്ണമായും  കോഴിക്കോട് കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളും, ഓമശ്ശേരി 2വാർഡുകളും.  കുന്നമംഗലം, ഒളവണ്ണ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി നേരത്തേ ഉത്തരവായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only