04 July 2020

വാഹനങ്ങൾ മാത്രമല്ല നമ്പർപ്ലേറ്റ് കൂടി പുതുക്കിയാലോ...! സംസ്ഥാനത്ത് വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്രമം മാറ്റാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്രമം മാറ്റാനാന്‍ മോട്ടോർ വാഹന വകുപ്പ് തിരുമാനിച്ചു. സംസ്ഥാനത്തെ ആർട്ടി ഓഫീസുകളുടെ നമ്പർ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ക്രമം മാറ്റാനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 1989 മുതൽ KL- 1 എന്ന് തിരുവനന്തപുരത്ത്  തുടങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ  KL- 86 എന്ന് എത്തി നിൽക്കുകയാണ്. ഇതോടെ ഏത് ജില്ലയിലെ വാഹനമാണ് എന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് മാത്രമല്ല മോട്ടോർവാഹനവകുപ്പിനും പെട്ടന്ന് കഴിയാത്ത അവസ്ഥയിലാണ്.ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് സംസ്ഥാനത്ത് വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്രമം മാറ്റാൻ മോട്ടോർവാഹനവകുപ്പ് മുന്നോട്ടുവന്നത്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്രമം ആർടി ഓഫീസുകളുടെ നമ്പറിന് പകരം വർഷമായിരിക്കും കണക്കാക്കുന്നത്.ഇത് രാജ്യത്തുതന്നെ ആദ്യമായാണ്. മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചാൽ ഈ വർഷം തന്നെ പുതിയ രീതി നിലവിൽ വന്നേക്കും. മോട്ടോർ വാഹനങ്ങളുടെ ശുപാർശ മന്ത്രിസഭ പരിഗണിച്ചു എന്നും സോഫ്റ്റ്‌വെയർ മാറ്റത്തിന്  NIC( നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ) യോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.ഈ സംവിധാനം നടപ്പിലായാൽ വാഹനത്തിലെ രജിസ്ട്രേഷൻ വർഷം അടക്കം വിവരങ്ങൾ സാധാരണക്കാർക്കും മനസ്സിലാക്കാവുന്നതാണ്.  പുതിയ രീതി നിലവിൽ വന്നാൽ എന്നാൽ KL-20-AA-1 എന്നാരംഭിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ KL-20-AA- 9999 കഴിഞ്ഞാൽ KL-20-AB-1 യിലേക്ക് മാറുന്നതായിരിക്കും ക്രമം. നിലവിലുള്ള നെയ്യാറ്റിൻകര ആർടി ഓഫീസിൻറെ KL-20 സീരീസ് KL-20-AA എന്ന സീരിയലിലേക്ക് മാറ്റണം. പുതിയ നയം നിലവിൽ വന്നാൽ ഒരു നമ്പർ ഒരു വാഹനത്തിന് മാത്രമായിരിക്കും സംസ്ഥാനത്തിന് ഉണ്ടായിരിക്കുക.മാത്രമല്ല ഫാൻസി നമ്പറുകൾ ആഗ്രഹിക്കുന്നവർക്കും എളുപ്പമാണ്.പുതിയ സംവിധാനത്തിൽ ദിവസവും വൈകിട്ട് 5 മണി മുതൽ പിറ്റേദിവസം രാവിലെ വരെ ഇഷ്ടനമ്പർ ഓൺലൈനിൽ തിരഞ്ഞെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. നിലവിൽ ഇഷ്ടനമ്പർ നഷ്ടമായാൽ അടുത്ത സീരീസിൽ അതേ നമ്പർ കിട്ടുന്നതിന് മാസങ്ങൾ കാത്തിരിക്കണമെങ്കിൽ പുതിയനയത്തില്‍ നാല് ദിവസത്തിനുള്ളിൽ ഇഷ്ടനമ്പർ കരസ്ഥമാക്കാൻ കഴിയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

        

Post a comment

Whatsapp Button works on Mobile Device only