07 July 2020

കൊവിഡ് പ്രതിരോധം ; വയനാട്ടില്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ കൂടുതല്‍ സ്രവസാമ്പിള്‍ ശേഖരിക്കാന്‍ സംവിധാനം
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹര്യത്തില്‍ വയനാട്ടിലെ കൂടുതല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് സ്രവ സാമ്പിള്‍ ശേഖരിക്കാന്‍ സൗകര്യം സജ്ജമാക്കും. കൊവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് രജിസ്‌ട്രേഷനുള്ള സൗകര്യവും അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്തേക്ക് പാസ് മുഖേന യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്ന സമയത്ത് മുത്തങ്ങയിലെ കൊവിഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ പ്രതിദിനം 500 പേര്‍ക്കുള്ള സൗകര്യമാണുണ്ടായിരുന്നത്. അന്തര്‍സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന് ആയതോടെ ദിവസവും രണ്ടായിരത്തോളം പേരാണ് മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്ററിലെത്തുന്നത്. ഇതോടെ ജീവനക്കാരുടെ ജോലിഭാരവും കൂടുന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് മടങ്ങി എത്തുന്ന സാഹചര്യത്തിലാണ് ബാവലി ഉള്‍പ്പെടെ ചരക്ക് നീക്കത്തിനുള്ള ചെക്ക് പോസ്റ്റിലും കൊവിഡ് സ്രവ സാമ്പിള്‍ ശേഖരിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുന്നത്. തമിഴ്‌നാട് അതിര്‍ത്തി കടന്നുവരുന്നവരുടെ സാമ്പിളും ശേഖരിക്കും.ചെക്ക് പോസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത് വരണമെന്ന് ആവര്‍ത്തിക്കുമ്പോഴും നിരവധി പേര്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് വരുന്നത്. ഇവര്‍ക്കായി തകരപ്പാടിയില്‍ അക്ഷയ സെന്റര്‍ ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ തിരക്ക് കൂടിയതോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.

Post a comment

Whatsapp Button works on Mobile Device only