14 July 2020

ഇരുവഴിഞ്ഞിപുഴയിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു: കാൽ വഴുതി വീണ് യുവതി മരിച്ചു
(VISION NEWS 14 July 2020)




തിരുവമ്പാടി: മുത്തപ്പൻപുഴയിൽ കുളിക്കാൻ  ഇറങ്ങിയ യുവതി പുഴയിൽ കാൽ വഴുതി വീണ് മരിച്ചു. കിളിക്കല്ല് കോളനിയിൽ താമസിക്കുന്ന പുലിക്കുന്നത്ത് കുഞ്ഞൻ- മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിക്കാണ് വീടിനടുത്തുള്ള പുഴയിലാണ് അപകടം നടന്നത്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ഹോസ്പിറ്റലിൽ.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

(റിപ്പോർട്ട് :ഫാസിൽ തിരുവമ്പാടി OMAK)

Post a comment

Whatsapp Button works on Mobile Device only