04 July 2020

റവന്യു വകുപ്പ് ജീവനക്കാർ കൂട്ട അവധിയെടുത്തു പ്രതിഷേധിച്ചു
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



 

അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരായി നടന്ന കൂട്ട അവധിയെടുപ്പ് സമരം റവന്യൂ ജീവനക്കാരുടെ പ്രതിഷേധത്തിന്റെ ആഴം  വ്യക്തമാക്കുന്നതായി റവന്യൂ ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയെ ക്ലാർക്ക്/ വില്ലേജ് അസിസ്റ്റൻ്റ് തസ്തികയാക്കി ഉയർത്തുക, വില്ലേജ് ഓഫീസർമാരുടെ പദവി ഉയർത്തി സ്പെഷൽ റൂൾ ഭേദഗതി ചെയ്യുക, പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസർമാർക്ക് അനുവദിച്ച ശമ്പള സ്കെയിൽ റദ്ദാക്കിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൂട്ട അവധിയെടുപ്പ് സമരം നടന്നത്. ജില്ലയിലെ ബഹുഭൂരിപക്ഷം വില്ലേജ് ഓഫീസുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. ജീവനക്കാരുടെ പ്രതിഷേധ സമരത്തെ പരാജയപ്പെടുത്താൻ  അവകാശ നിഷേധങ്ങൾക്കെതിരായ സമരങ്ങൾ ഭരണമുന്നണിയിലെ രാഷ്ട്രീയ വിലപേശലിന് കരുവാക്കുന്ന നടപടി വില കുറഞ്ഞതാണ്. റവന്യൂ ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ നേടിയെടുയെടുക്കാൻ കഴിയാത്ത ഭരണ നേതൃത്വത്തിന്റെ കഴിവുകേടിനെ മറച്ചു വെക്കാൻ റവന്യൂ - ധനകാര്യ വകുപ്പുകൾ തമ്മിലുള്ള തർക്കപ്രശ്നമാക്കി ഇത് മാറ്റുകയാണ്. ഭരണ സ്വാധീനം മറയാക്കി ഭീഷണിപ്പെടുത്തിയിട്ടും ജീവനക്കാർ സമരത്തോടൊപ്പം ഉറച്ചു നിന്നത് ന്യായമായ അവകാശ പോരാട്ടങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ല എന്നതിന് തെളിവാണ്. സംഘടനാ പ്രവർത്തനമെന്നത് മാനദണ്ഡ വിരുദ്ധമായ സ്ഥലംമാറ്റങ്ങൾ വഴി ജീവനക്കാരെ ഭീഷണിപ്പെടുത്തലല്ല എന്ന് ഭരണാനുകൂല സംഘടന ഓർക്കേണ്ടതുണ്ട്. ഈ സമരത്തിന് ആധാരമായ ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കുന്നതു വരെ തുടർ പ്രക്ഷോഭങ്ങൾക്ക് റവന്യൂ ഐക്യവേദി നേതൃത്വം നൽകും


പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോ വിഡ് പ്രതിരോധത്തിലും സജീവമായ പങ്കാളിത്തം വഹിച്ച വില്ലേജ് / റവന്യുജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പൊതുസമൂഹത്തിനും ഉൾക്കൊള്ളാവാനാവാത്തതായി  റവന്യുഐക്യവേദി  ജില്ലാ കമ്മറ്റി അംഗങ്ങളായ ഷിജു കരുപ്പാൽ. മണിപ്രസാദ് , സത്യജിത്ത്, പ്രശാന്ത്, നാരായണൻ നമ്പൂതിരി എന്നിവർ അറിയിച്ചു


ജില്ലയിലെ ഇരുപതോളം വില്ലേജ് ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും കൂട്ട അവധിയെടുപ്പ് പ്രതിഷേധത്തിൽ പങ്കെടുത്തു.
വില്ലേജ് ഓഫീസുകളിൽ 70% ശതമാനത്തിൽ അധികം പേർ അവധിയെടുത്തു പ്രതിഷേധിച്ചു.

റവന്യം ഐക്യ വേദിയിൽ 
വോയ്സ് ഓഫ് റവന്യു
KLRSA,KRVSO,KSEM എന്നീ സംഘടനകൾ ഉൾപ്പെടുന്നു.

Post a comment

Whatsapp Button works on Mobile Device only