26 July 2020

ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ
(VISION NEWS 26 July 2020)



ഓമശ്ശേരി:  ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറിയുടെ കീഴിൽ കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ ഔഷധം മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ: ജിഷ്ന വിവേകിൽ നിന്നും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി വി അബ്ദുറഹ്മാൻ മാസ്റ്റർ കൈപറ്റുന്നു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇമ്മ്യൂൺ ബൂസ്റ്റർ ഔഷധം RRT വളണ്ടിയർമാരിലൂടെ വിതരണം ചെയ്യുന്നതാണ്. 

ഓമശ്ശേരി ഏഴാം വാർഡിൽ (ഓമശ്ശേരി വെസ്റ്റ്) ഇന്നും നാളെയുമായി മുഴുവനാളുകളിലേക്കും എത്തിക്കുന്നതാണ്. ആർക്കെങ്കിലും ലഭിക്കാതിരുന്നാൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരുമായോ  RRT വോളന്റിയേഴ്‌സുമായോ ബന്ധപ്പെടാവുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only