20 July 2020

വെളിമണ്ണ ജിഎംയുപി സ്കൂളിൽ നിന്നും എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
(VISION NEWS 20 July 2020)




ഓമശ്ശേരി: എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും വിജയശില്പികളായ അധ്യാപകരെയും വെളിമണ്ണ ജിഎംയുപി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി അഭിനന്ദിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച നേട്ടമാണ് വിദ്യാലയം കൈവരിച്ചത്. എട്ട് വിദ്യാർത്ഥികളാണ് ഈ വർഷം വെളിമണ്ണ ജിഎംയുപി സ്കൂളിൽ നിന്ന് സ്കോളർഷിപ്പിന് അർഹത നേടിയത്. 
           വിദ്യാർത്ഥികളുടെ വീട്ടിലെത്തി സ്നേഹോപഹാരം കൈമാറി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ടി.കെ അൻവർ സാദത്ത്, പ്രഥമാധ്യാപകൻ എൻ അഹമ്മദ് കുട്ടി, യു.പി അബ്ദുൽ ഖാദർ, എം നജ്മുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only