02 July 2020

കൊടുവള്ളി: നഗരസഭയിൽ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി :ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി പ്രകാരം നഗരസഭയിൽ നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയുടെ വിശദാംശങ്ങൾ
1) വരുമാന ദായകമായ ഏതൊരു സംരംഭം തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുത്താം
2) നഗരസഭയിലെ വിവിധ *ബാങ്കുകൾ ലോൺ* ലഭ്യമാക്കും
3) പുരുഷൻമാർക്ക് *7%* ത്തിൽ *കൂടുതലുള്ള* പലിശയും കൃത്യമായി തിരിച്ചടക്കുന്ന വനിതകൾക്ക് *4%* ത്തിൽ *കൂടുതലുള്ള* പലിശയും സബ്സിഡി ആയി ലഭിക്കും.
4 വ്യക്തിഗൾക്ക് *രണ്ട് ലക്ഷം* രൂപ വരെയും ഗ്രൂപ്പിന് *10 ലക്ഷം* വരെയും (പരമാവധി 5 ആളുകൾ) ലോൺ ലഭിക്കാൻ അർഹത ഉണ്ട്
5) അപേക്ഷകർ നഗരസഭയിലെ സ്ഥിരതാമസക്കാർ ആയിരിക്കണം
6) വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
7) ഒരു റേഷൻ കാർഡിൽ നിന്നും ഒരാൾക്ക് മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളൂ
8) പരിശീലനം ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകും
9) വിശദമായ പ്രൊജക്ട് 
ബാങ്കിന് സമർപ്പിക്കണം
10) ഈട് ആവശ്യമില്ല.

താല്പര്യമുള്ള സംരംഭകർ 


*സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ* *താൽപര്യമുള്ളവർ*
കൊടുവള്ളി: നഗരസഭയിൽ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി പലിശ സബ്സിഡിയോടെ ലോൺ ലഭ്യമാക്കി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർ    6/7/2020  
തിങ്കൾ രാവിലെ 10 am മുതൽ നഗരസഭാ ഹാളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കുക 

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവർക്ക് മുൻഗണന. നഗരസഭയിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവാൻ അർഹത. 

 *ക്വാറൻ്റയിനിൽ കഴിയുന്നവർ, ക്വാറൻ്റയിനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾ, രോഗികൾ, 65 വയസ് കഴിഞ്ഞവർ, കുട്ടികൾ എന്നിവർ യാതൊരു കാരണവശാലും യോഗത്തിൽ പങ്കെടുക്കാൻ പാടില്ല*.
വിശദാംശങ്ങൾക്ക്: 9544109096(മുനീർ , നോഡൽ ഓഫിസർ)

Post a comment

Whatsapp Button works on Mobile Device only