പുതുപ്പാടി കൈതപ്പൊയില്‍ നോളജ് സിറ്റിയോട് ചേര്‍ന്ന അപ്പാര്‍ട്ട്മെന്റില്‍ പെയിന്റിങ്ങിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കാരന്തൂര്‍ ചേറ്റൂല്‍ സൈതലവിയുടെ മകന് മന്‍സൂര്‍ ആണ് മരിച്ചത്. 20 വയസ്സായിരുന്നു. ലാന്റ് മാര്‍ക്ക് ബില്‍ഡേഴ്സിന്റെ അപ്പാര്‍ട്ട്മെന്റില്‍ പെയിന്റിങ്ങിനായി വെള്ളം ഉപയോഗിച്ച് കഴുകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
Post a comment