19 July 2020

കോവിഡ് ചികിത്സാ കേന്ദ്രം: സർക്കാർ പിന്തിരിയണം
(VISION NEWS 19 July 2020)




കൊടുവള്ളി: കൊടുവള്ളി അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള കെ.എം.ഒ. ആർട്സ് കോളേജ് കോവിഡ് 19 ചികിത്സാ കേന്ദ്രമാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കൊടുവള്ളി ടൗൺ പൗരസമിതി ആവശ്യപ്പെട്ടു.  തിരക്കേറിയ  കൊടുവള്ളി ടൗണിലെ മാർക്കറ്റിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രം വരുന്നതിനാൽ പ്രദേശവാസികൾക്കും ടൗണിൽ വരുന്നവർക്കും ഇത് വലിയ പ്രയാസം ഉണ്ടാക്കുമെന്നതിനാൽ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണം. പ്രസിഡന്റ് പി. കുഞ്ഞുട്ടി ആലി ഹാജി അധ്യക്ഷനായി.  ടി.കെ.അത്തിയത്ത്, കെ.കെ.മജീദ്, പി.ടി സി. ഗഫൂർ ഇ.സി.ബഷിർ, ടി.കെ.സി.മുഹമ്മത്, പി.സക്കീർ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only