05 July 2020

തണലൊരുക്കിയവർക്കു താങ്ങാവണം: മുസ്‌ലിം ലീഗ്
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി : കേരളത്തിൽ  വിദ്യാഭ്യാസ ,ആരോഗ്യ ,സാമൂഹ്യ ,വികസന മേഘലയിൽ ഇന്ന് കാണുന്ന പുരോഗതികൾക്ക് താങ്ങും,
തണലുമായി നിന്ന പ്രവാസികൾ  പ്രയാസം നേരിടുമ്പോൾ അവർക്ക് താങ്ങായിനിൽക്കാൻ സർക്കാരിനും ,ഓരോ മലയാളിക്കും ബാധ്യതയുണ്ടെന്നും, അത്  നിർവഹിക്കാൻ എല്ലാവരും തയ്യാറാവണമെന്നും ഓമശ്ശേരി ടൗൺ (ഏഴാം വാർഡ് ) മുസ്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു .
*"അകലം പാലിക്കാം അകറ്റി നിർത്തരുത്"* എന്ന മുസ്‌ലിം ലീഗ് കാമ്പയിന്റെ ഭാഗമായി
ഏഴാം വാർഡ് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോറന്റയിനിൽ കഴിയുന്ന എല്ലാ പ്രവാസികളെയും  കൊറോണ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു  നേതാക്കൾ.
വേണ്ട നിർദേശങ്ങളും,സ്നേഹ സമ്മാനവും,സഹായ വാക്താനാവും നൽകിയത് അവർക്ക് വലിയ ആത്മ വിശ്വാസ മുണ്ടാക്കിയതായും നേതാക്കൾ പറഞ്ഞു
മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് യു കെ അബു ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹിമാൻ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ് കുട്ടി ഹാജി ,വാർഡ് പ്രസിഡണ്ട് പി വി സാദിഖ് ,ജന:സെക്രട്ടറി കെ ലത്തീഫ് , ഭാരവാഹികളായ   ബഷീർ കൊല്ലരുകാണ്ടി,സക്കീർ പുറായിൽ ,മൻസൂർ എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only