25 July 2020

എൽ എസ് എസ് വിജയികളെ അനുമോദിച്ചു
(VISION NEWS 25 July 2020)



കളരാന്തിരി ജി എം എൽ പി സ്കൂളിൽ നിന്നും ഈ വർഷം എൽഎസ്എസ് നേടിയ 12 വിദ്യാർഥികളെ പിടിഎ യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി അനുമോദിച്ചു .ഹെഡ്മാസ്റ്റർ ടി. ഡി അബ്ദുൽ ഖാദർ മാസ്റ്റർഅധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് മജീദ് പുനത്തിൽ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു .കെ ഷാബു മാസ്റ്റർ സ്വാഗതം പറഞ്ഞു .സീനിയർ അസിസ്റ്റൻറ് എ.കെ റംല ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ,  ലത്തീഫ് മാസ്റ്റർ , നിസടീച്ചർ ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ജബ്ബാർപട്ടിണിക്കര, ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു എൽ എസ് എസ് നേടിയ 12 വിദ്യാർത്ഥികളായ ദിയ ഫാത്തിമ. വി കെ, ഷഹബാന . എ.പി, ഫാത്തിമ ഫാദിൻ,ഫാത്തിമ നൂഹ,ഫിദ ഫാത്തിമ, ഹംദ ഫാത്തിമ,മുഹമ്മദ് അഫ്സൽ,റഷ ഫാത്തിമ., മുഹമ്മദ് നജാദ്, നഹ്ദ ഫാത്തിമ, ഹർദിത്ത്, ഹിബഫാത്തിമ എന്നിവർ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.   രക്ഷിതാക്കൾ, വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു .എൻ മഹമൂദ് നന്ദി രേഖപ്പെടുത്തി.

Post a comment

Whatsapp Button works on Mobile Device only