കൂടത്തായി:
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടത്തായി ,പൂവ്വോട്, ചക്കിട്ടക്കുന്ന് പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം.
ഞാറ്റുവേല കാലത്തെ കൃഷിപ്പണികൾ ചെയ്തു പ്രതീക്ഷയിലിരിക്കുന്ന കർഷകർക്ക് കനത്ത നഷടമാണ് പന്നികൾ വരുത്തുന്നത്. പതിനായിരങ്ങൾ മുടക്കി നടത്തിയ കൃഷിയും, സംരക്ഷണ വേലിയും നഷിപ്പിച്ച് സംഹാര താണ്ഡവമാടുന്ന വന്യ ജീവികളിൽ നിന്നും കർഷകന് സംരക്ഷണം നൽകാൻ പഞ്ചായത്ത്, കൃഷി വകുപ്പും ഉടൻ തയ്യാറാവണം. നേരെത്തെ പല തവണ അധികാരികളെ അറിയിച്ചിട്ടും ഇത് വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ കണ്ണച്ചു ഇരുട്ടാക്കിയാൽ ജനാതിപത്യ രീതിയിലെ ശക്തമായ സമരമുറയുമായി കഷകരെ അണിനിരത്താൻ അലോചിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Post a comment