19 July 2020

വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം : പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
(VISION NEWS 19 July 2020)





മു​ക്കം: മു​ത്തേ​രി​യി​ൽ ഹോ​ട്ട​ൽ ജോ​ലി​ക്കാ​രി​യാ​യ വ​യോ​ധി​ക ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നും ക​വ​ർ​ച്ച​ക്കു​മി​ര​യാ​യ കേ​സി​ൽ പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വ​യോ​ധി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ൺ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ റോ​ഡി​ന് മ​റു​വ​ശ​ത്തു​ള്ള പ​റ​മ്പി​ൽ നി​ന്നും കൃ​ത്യം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ തൊ​ണ്ട​യാ​ട് മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. 

കോ​ഴി​ക്കോ​ട് ചേ​വ​ര​മ്പ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൊ​ണ്ട​യാ​ട് നി​ന്ന് കെ​എ​ൽ​ഡി 8185 ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ക​ഴി​ഞ്ഞ​മാ​സം 23ന് ​ചോ​മ്പാ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്നും മോ​ഷ​ണം പോ​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ര​ണ്ട് വ​ർ​ഷം മു​ൻ​പ് കൊ​ണ്ടോ​ട്ടി മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ലെ ഒ​രു വീ​ട്ടി​ൽ പു​ല​ർ​ച്ചെ നാ​ലു​മ​ണി​ക്ക് വാ​തി​ൽ ക​ത്തി​ച്ച് അ​ക​ത്തു​ക​യ​റി ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ കൊ​ടു​വാ​ൾ കൊ​ണ്ട് ത​ല​ക്ക​ടി​ച്ചും ക​ത്തി​കൊ​ണ്ട് കു​ത്തി​യും പ​രു​ക്കേ​ൽ​പ്പി​ച്ച​ത് താ​നാ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. 

കൂ​ടാ​തെ ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ൽ ത​ല​ശേ​രി എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന​ടു​ത്തു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​ൽ 58 എം 2884 ​ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ക്കു​ക​യും വ്യാ​ജ ന​മ്പ​ർ ഒ​ട്ടി​ച്ച് ഫ​റോ​ക്കി​ൽ വെ​ച്ച് ഒ​രു സ്ത്രീ​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ക​ഴു​ത്തി​ൽ ക​യ​ർ​മു​റു​ക്കി യു​വ​തി​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണും 3,000 രൂ​പ​യും അ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ന്ന​തും താ​നാ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. ഇ​തേ ഓ​ട്ടോ​റി​ക്ഷ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് വെ​ച്ച് സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി 68 വ​യ​സു​കാ​രി​യു​ടെ ഏ​ഴ് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച​തും പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. 

ഈ ​കേ​സു​ക​ളി​ലെ​ല്ലാം അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​തി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല. പ​ര​പ്പ​ന​ങ്ങാ​ടി​യി​ലു​ള്ള ജ്വ​ല്ല​റി​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നു. ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന ചേ​വ​ര​മ്പ​ല​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ളും ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. താ​മ​ര​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

Post a comment

Whatsapp Button works on Mobile Device only