21 ജൂലൈ 2020

ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹ വിരുന്നൊരുക്കി വെളിമണ്ണ മുസ്ലിംലീഗ് കമ്മിറ്റി
(VISION NEWS 21 ജൂലൈ 2020)വെളിമണ്ണ: ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് വെളിമണ്ണ മുസ്ലിംലീഗ് കമ്മിറ്റി സ്നേഹ വിരുന്നൊരുക്കി. ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി റസാക്ക് മാസ്റ്റർ യൂണിറ്റ് വർക്കിംഗ് സിക്രട്ടറി മഠത്തിൽ റഷീദിന് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി അഹമ്മദ് കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.സി.സി കുഞ്ഞഹമ്മദ്, ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ കുഞ്ഞിമൊയ്തീൻ ഹാജി, കെ ഇബ്രാഹീം മാസ്റ്റർ,  മുനവ്വർ സാദത്ത് പുനത്തിൽ, ടി.കെ സഫീറുൽ അക്ബർ, വി.എം സലീം, ടി.കെ അൻവർ സാദത്ത് മാസ്റ്റർ, നാസർ കുന്നത്ത്, സർതാജ് അഹമ്മദ്, ടി.സി ഇസ്മായിൽ, ടി.സി ബാസിത്, കെ ഫാഹിം, പി.പി മുഹമ്മദ്ബാബു എന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only