07 July 2020

സ്വർണ്ണക്കടത്ത് മുഖ്യമത്രിയുടെ ഓഫീസിന്റെ പങ്ക് C B I അന്വേഷിക്കണം
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി : സ്വർണ്ണകടത്ത് പോലെ രാജ്യദ്രോഹ കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്ന, കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് വരെ കേട്ടിട്ടില്ലാത്ത അഴിമതി പുറത്തുകൊണ്ട് വരണമെന്നും സത്യാവസ്ഥ പുറത്തുവരുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓമശ്ശേരി ടൗൺ മുസ്‌ലിം ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി വി സാദിഖ് ,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വർ സാദത്ത് പുനത്തിൽ,ജന: സെക്രട്ടറി സഹദ് കൈവേലിമുക്ക്,ഇബ്രാഹിം സി കെ ,ലത്തീഫ് കെ ,ബഷീർ കൊല്ലരുകാണ്ടി,അബ്ദുറഹിമാൻ സി കെ ,ജാഫർ മൂത്തേടത്ത്,മൻസൂർ ബിച്ചി,മുഹ്താർ മുഹ്‌സിൻ എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only