09 July 2020

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി JAWAHAR YOUTH FOUNDATION ന്റെ TV ചലഞ്ച്
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി -വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി 
JAWAHAR YOUTH FOUNDATION
ന്റെ  TV ചലഞ്ച്
സ്നേഹ സ്പര്‍ശം
പരിപാടിയുടെ കൊടുവള്ളി  നിയോജക മണ്ഡലം തല ഉദ്‌ഘാടനം JYF ചെയര്‍മാന്‍ നവനീത് മാസ്റ്ററുടെ അധ്യക്ഷതയില്‍ 
കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ടി സിദ്ധിക് ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി  ബ്ലോക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി മുന്‍ ചെയര്‍മാനും ഡി.സി.സി മെമ്പറും ആയ കെ കെ ആലി മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു. ഹൈല്‍ OICC കോഴിക്കോട് ടീമിനുവേണ്ടി നൗഫല്‍ പറക്കുന്ന്, അഷ്റഫ് ചീക്കിലോട് എന്നിവരുടെ നേതൃത്വത്തില്‍  സ്പോണ്‍സര്‍ ചെയ്ത ടി.വി കിഴക്കോത്ത് പരപ്പാറയിലെ അർഹതപ്പെട്ട വിദ്യാർത്ഥിക്ക് നൽകുന്നതിന് വേണ്ടി ശമീർ പരപ്പാറയും, അശ്‌റഫ് മാസ്റ്ററും ചേർന്ന് അഡ്വ. ടി. സിദ്ധീഖിൽ നിന്നും ഏറ്റുവാങ്ങി. കൺവീനർ അഡ്വ. ഗഫൂർ പുത്തൻപുര, ശമീം വള്ളിക്കാട്ട്, പി.കെ തൗസീഫ്, നിശാദ് നരിക്കുനി, അസയിൻ പറക്കുന്ന്, ഫാറൂഖ് പുത്തലത്ത്, ബാസിത്ത് സൗത്ത് കൊടുവള്ളി തുടങ്ങിയവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only