03 July 2020

JEE,NEET പരീക്ഷകള്‍ മാറ്റിവെച്ചു.
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിൽ എടുത്താണ് തീരുമാനം എന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ഈ മാസം 18 മുതല്‍ 23 വരെ നടത്താനിരുന്ന ജെഇഇ പരീക്ഷയും 26 ന് നടത്താനിരുന്ന നീറ്റ് പരീക്ഷയുമാണ് മാറ്റിവെച്ചത്. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെയായിരിക്കും നടക്കുക. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27 നും നടക്കും. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന് നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only