09 July 2020

സംസ്ഥാന സർക്കാറിൻ്റെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഭക്ഷ്യഭദ്രതാ അലവന്‍സ് ഉപയോഗിച്ച് പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിതരണം ചെയ്യുന്നത്. 26.27ലക്ഷം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Post a comment

Whatsapp Button works on Mobile Device only