18 July 2020

LSS,USS വിജയികളെ അനുമോദിച്ചു.
(VISION NEWS 18 July 2020)



കൊടുവള്ളി :ആവിലോറ  വഴിക്കടവ്  ശാഖ എം സ് എഫ് കമ്മറ്റി LSS,USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

വിജയികളായ റിഫ ഖദീജയ്ക്കും നാജിൽ മുഹമ്മദിനുമുള്ള അവാർഡ് ദാനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം എ ഗഫൂർ മാസ്റ്റർ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത്‌ എം സ് എഫ് സെക്രട്ടറി റിയാസ് വഴിക്കടവ് , മുഹമ്മദ് മാസ്റ്റർ കെ ,നൗഫൽ ടി എ ,ഫായിസ് കെ ,ഫാദിൽ വി കെ , ജസൽ ടി ,ഫായിസ് എം പി,അസ്‌ലം കെ,ഫയാസ് എം പി,നാജിൽ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only