30 July 2020

കോവിഡ് കാലത്ത് മാത്യകയായി കൊടുവള്ളിയിലെ M P C ഹോസ്പിറ്റൽ
(VISION NEWS 30 July 2020)




കൊടുവള്ളി :ആരോഗ്യ മേഖലയിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സാധാരണക്കാരന്റെ സ്ഥാപനമാണ് M P C ഹോസ്പിറ്റൽ തികച്ചും മാതൃകാപരമായ സമീപനമാണ് സ്ഥാപനം സ്വീകരിച്ചു വരുന്നത് 
സ്ഥാപനത്തിൽ ജൂലൈ മാസം 13-16 തിയ്യതികളിൽ ഓ പി വിഭാഗത്തിൽ ചികിൽസക്കായി വന്നകുന്ദമംഗലം പതിമംഗലം സ്വദേശിക്ക് 24ാം തിയ്യതി കോവിഡ് പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പിൽ നിന്ന് വിവരം കിട്ടിയ ഉടനെ തന്നെ ഓ പി വിഭാഗം നിർത്തി വെക്കുകയും ഡോ.മഹേഷ് (C M O) സ്വയം നിരീക്ഷണത്തിൽ പോകുകയും 13 ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ സ്റ്റാഫുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തു
മാനേജ്മന്റിന്റെ ദീർഘമായ കാഴ്ചപാടും ശക്തമായ ഇടപടലും കോവിഡ് പ്രൊട്ടോകോൾ പാലിച്ചുള്ള ജാഗ്രതയും അഭിനന്ദനമർഗിക്കുന്നതാണ് 
അടുത്ത ദിവസം (25) രാവിലെ തന്ന ആരോഗ്യ വകുപ്പുന്റെയും മുൻസിപ്പാലിറ്റിയുടെയും സഹകരണത്തോടെ ഹോസ്പിറ്റൽ പൂർണ്ണമായും അണു വിമുക്തമാക്കി  ഉച്ചക്ക് 12മണിയോടെ തന്നെ നിർത്തി വെച്ച ഓ,പി വിഭാഗം പുനരാരംഭിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ജിബിൻ, അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി സന്ദർശിച്ചു വേണ്ട നിർദ്ദശം നൽകുകയും  സംപ്തൃത്തി     രേഖപ്പെടുത്തുകയും ചെയ്തു.മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എ.പി മജീദ് മാസ്റററും  ആശുപത്രിയിലെത്തി പ്രവർത്തനത്തെ നേരിൽ കണ്ടു വിലയിരുത്തി  
കോവിഡ് മാർഗ്ഗ നിർദേശം  പാലിച്ചു കൊണ്ട് ആശുപത്രിയുടെ ഗൈനക്ക് വിഭാഗവും, കുട്ടികളുടെ വിഭാഗവും, ലാബ് ,ഫാർമസി ലേബർറൂം,ഓപറേഷൻ തിയറ്റർ എന്നിവ എല്ലാം തന്നെ യാതൊരു പ്രയാസവുമില്ലാതെ പ്രവർത്തന സജ്ജമാണ് രോഗികൾക്ക് ച്കൽസക്കായി      വരുന്നതിന് യാതൊരു വിലക്കും ഇല്ല .
മുൻകരുതലിന്റ ഭാഗമായി പോസറ്റീവ് രോഗിയെ  പരിശോധിച്ച ഡോ. മഹേഷും അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫും നിരീക്ഷണത്തിൽ പോയിരുന്നു.ഇവരുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ 13 ന് ശേഷം എം പി സി ഹോസ്പിറ്റലിൽ ചികിൽസക്ക് വന്ന  ആർക്കും യാതൊരു പ്രശ്നവുമില്ലെന്ന് ആരോഗ്യ വകുപ്പിൽ നിന്നും അറിയിച്ചിരിക്കുന്നു.ഈ സമയങ്ങളിൽ  ഞങ്ങളോട്   സഹകരിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും മാനേജ്മെന്റിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

Post a comment

Whatsapp Button works on Mobile Device only