നരിക്കുനി: - ഇക്കഴിഞ്ഞ NM MS-National Means cum Merit Scholarship പരീക്ഷയിൽ നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ 5 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് കരസ്ഥമാക്കി. താഴ്ന്ന വരുമാനമുള്ള മിടുക്കരായ കുട്ടികൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സ്കോളർഷിപ്പാണിത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ് സിയാസ്.കെ എം.,ഗോപിക.സി, തീർത്ഥ .എസ്, ആദർശ .കെ ,അഭിനന്ദ് എം എസ് എന്നിവരാണ് സ്കോളർഷിപ്പ് നേടിയത്.ഇവർക്കായി പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ, ശില്പശാലകൾ എന്നിവ കഴിഞ്ഞ വർഷം സംഘടിപ്പിച്ചിരുന്നു. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം |നൽകിയ അധ്യാപകരേയും ഹെഡ്മിസ്ട്രസ് രുഗ്മിണി പുത്തലത്ത്, പിടിഎ കമ്മിറ്റി എന്നിവർ അഭിനന്ദിച്ചു.
Post a comment