18 July 2020

ഈസ്റ്റ് കലാ വേദിയും മെട്രോ ആർട്സ് & സ്പോർട്സ് ക്ലബും സംയുക്തമായി ONLINE SPORTS & GAMES QUIZ മത്സരം നടത്തി
(VISION NEWS 18 July 2020)




കിഴക്കോത്ത്:ഈസ്റ്റ്‌ കിഴക്കോത്ത് -ഈസ്റ്റ്  കലാ വേദിയും  മെട്രോ ആർട്സ് & സ്പോർട്സ് ക്ലബും
സംയുക്തമായി ONLINE SPORTS & GAMES QUIZ മത്സരം നടത്തി. സ്പോർട്സുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു മത്സരം നടത്തിയത്. മത്സരത്തിൽ  ബാസിൽ സി വിജയിയായി. അബൂബക്കർ എം പി, അഷ്‌റഫ് ഇ കെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. മെട്രോ ക്ലബ് പ്രസിഡന്റ്‌ സലാം ചാത്തങ്ങൾ അധ്യക്ഷനായ ഓൺലൈൻ ക്വിസിൽ മെട്രോ സ്ഥാപക മെമ്പർ നാസർ ചോനമണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു. കലാ വേദി അഡ്മിൻ ജാഫർ പൊയിലിൽ   ക്വിസ് മാസ്റ്റർ ആയി. മെട്രോ ക്ലബ് സെക്രട്ടറി നാഫി പകലേടത്ത് സ്വാഗതവും ജാബിർ കാരാക്കുന്നുമ്മൽ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only