കൊടുവള്ളി :സ: ജോബി ആൻഡ്രൂസിന്റെ 28ാമത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരി ഏരിയയിലെ കൊടുവള്ളിയിൽ SFI നേതൃത്വത്തിൽ 28 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.
SFI സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ് ആദ്യ കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറി ടി. അതുൽ, പ്രസിഡൻ്റ് ആർ സിദ്ധാർത്ഥ്, ഏരിയാ സെക്രട്ടറി സയ്ദ് മുഹമ്മദ് സാദിഖ്, രാഥുൽ രാജ്, വിശ്വജിത്ത്, അർജുൻ എന്നിവർ സംബന്ധിച്ചു.
Post a comment