15 July 2020

നാട്ടിലെത്തി കോറൻഡയ്നിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക് SKSSF ഈസ്റ്റ്‌ കിഴക്കോത്ത് യൂണിറ്റ് പ്രഭാത ഭക്ഷണം നൽകി.
(VISION NEWS 15 July 2020)




ഈസ്റ്റ്‌ കിഴക്കോത്ത്: നാട്ടിലെത്തി കോറൻഡയ്നിൽ കഴിയുന്ന ഏഴോളം പ്രവാസി കുടുംബങ്ങൾക്ക്  SKSSF ഈസ്റ്റ്‌ കിഴക്കോത്ത് യൂണിറ്റ് പ്രഭാത ഭക്ഷണം നൽകി. നാടിന് മാതൃകയാകും വിധം പൂളയും, ബീഫ് കറിയും, പൊറോട്ടയും ചിക്കൻ കറിയും രണ്ട് ദിവസങ്ങളിലായി നൽകി. ചടങ്ങ്  Sys മണ്ഡലം (ഉറ കമ്മിറ്റി കൺവീനർ കെ കെ എച് അബ്ദുൽ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ  Sys മണ്ഡലം ആദർശ കമ്മിറ്റി കൺവീനർ മുഹമ്മദ് ഹനീഫ റഹ്മാനി, കെ.പി മൊയ്‌ദീൻ കുട്ടി, സാമൂഹിക പ്രവർത്തകൻ അർഷദ് കിഴക്കോത്ത്, SKSSF ക്ലസ്റ്റർ ജോയിൻ സെക്രട്ടറി ശാഹുൽ കെ എം, SKSSF യൂണിറ്റ് പ്രസിഡന്റ് മുർഷിദ് സി എം, സെക്രട്ടറി ശമ്മാസ് വി, മുഹമ്മദ്‌ ചാത്തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only