04 July 2020

SSLC മികച്ച വിജയികളെ ആദരിച്ചു
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ഓമശ്ശേരി: ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ മിടുക്കരായ വിദ്യാർത്ഥികളെ വാർഡ് മുസ്‌ലിം ലീഗ് കമ്മറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു .
ചന്താർ വീട്ടിൽ അശോകന്റെ മകൾ ദേവതാര,കാക്കാട്ട് മൂസയുടെ മകൾ ഫാത്തിമ ,കൊല്ലരുകണ്ടി അബ്ദുറഹിമാന്റെ മകൾ ഹാദിയ മിനു ,വാര്യംകണ്ടി മുഹമ്മദലിയുടെ മകൾ സഫ്‌വ, പുതുവാരിടത്തിൽ അബ്ദുറഹിമാന്റെ മകൻ അഷ്ഫാഖ് അലി എന്നീ എല്ലാ വിഷയങ്ങളിലും എ പ്ലസ്  നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹിമാൻ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ്‌കുട്ടി ഹാജി ,മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് സൂപ്പർ യു കെ അബു, പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി വി സാദിഖ്,വാർഡ് ജനറൽ സെക്രട്ടറി കെ ലത്തീഫ്  എന്നിവർ ഉപഹാരങ്ങൾ കൈമാറി , കൊല്ലരുകാണ്ടി ബഷീർ ,സക്കീർ പുറായിൽ,മൻസൂർ ,ആഷിഖ് യു കെ .എന്നിവർ സമ്പന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only